ലഖ്നൗ: റെയിൽവേ സ്റ്റേഷനിൽ പാട്ട് പാടി പ്രശസ്തിയിലേക്ക് കുതിച്ച രണു മൺഡലിന്റെ പാതയിൽ മറ്റൊരു ഇന്ത്യാക്കാരൻ. ലഖ്നൗ സ്വദേശിയും യൂബർ ടാക്സി ഡ്രൈവറുമായ വിനോദിന്റെ ശബ്ദമാധുര്യമാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഡ്രൈവിംഗിനിടെ വിനോദ് പാടിയ ഒരു മൂളിപ്പാട്ട് യാത്രക്കാരന്റെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം അത് മുഴുവനും പാടാൻ വിനോദിനോട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് 1990ൽ പുറത്തിറങ്ങിയ ‘ആഷിഖി’ എന്ന ഹിന്ദി ചിത്രത്തിലെ ’നസർ കെ സാമ്നെ’ എന്ന് തുടങ്ങുന്ന ഗാനം വിനോദ് ഭംഗിയായി ആലപിച്ചു. വിനോദിന്റെ ഗാനാലാപന മാധുര്യം മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരൻ അത് ട്വിറ്ററിൽ പങ്കു വെയ്ക്കുകയായിരുന്നു. പിന്നീട് നിമിഷങ്ങൾക്കകം വിനോദിന്റെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
https://twitter.com/crowngaurav/status/1172899827979452416
വിനോദ് സംഗീത ബോധമുള്ള, ജോലിയോട് ആത്മാർത്ഥതയുള്ള ചെറുപ്പക്കാരനാണെന്ന് യൂബർ ഇന്ത്യ ട്വീറ്റ് ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തിയിൽ തെല്ലും അഹങ്കരിക്കാതെ തന്റെ സംഗീതാത്മകമായ യാത്രകൾക്ക് ചക്രം ചലിപ്പിക്കുന്നത് തുടരുകയാണ് ഈ ചെറുപ്പക്കാരൻ.
Discussion about this post