മരട് ഫ്ളാറ്റ് പ്രശ്നം സംസ്ഥാന വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടില്ലഎന്ന് നിലപാട് വ്യക്തമാക്കി കേന്ദ്രം .കോടതി ആവശ്യപ്പെടാതെ വിഷയത്തില്‍ ഇടപെടെണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം ചൂണ്ടി കാട്ടി.കോടതി മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട് ഒന്നും കേന്ദ്രത്തോട് ആരാഞ്ഞിട്ടില്ല.അതിനാല്‍ പ്രശനത്തില്‍ ഇടപെടെണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അതേസമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കും മുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
Discussion about this post