പിഎസ്സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍.കേസ് ഗൗരവതരമെന്ന് കോടതി ചൂണ്ടികാട്ടി.
അതേസമയം ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം, മലപ്പുറം സ്വദേശികളായ ഉദ്യോഗാര്‍ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഎ അന്വേഷണാവശ്യം ഉയര്‍ന്നിരിക്കുന്നത്.
Discussion about this post