ബെയ്ജിംഗ്: തീവ്രവാദിയെന്ന് സംശയിച്ച് ചൈന പിടികൂടിയ ഇന്ത്യക്കാരനെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. 20 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം ചൈനയിലത്തെിയ ഡല്‍ഹിയിലെ ബിസിനസ്സുകാരനായ രാജീവ് മോഹന്‍ കുല്ശ്രേസ്തയാണ് മോചിതനായത്. ജൂലൈ 10 ന് പിടിയിലായ സംഘത്തിലെ 11 പേരെ ചൈന നേരത്തെ വിട്ടയച്ചിരുന്നു.
സൗത്ത് ആഫ്രിക്കയിലെ മംഗോളിയയിലുള്ള ‘ഗിഫ്റ്റ് ഓഫ് ഗിവേഴ്സ് ഫൗണ്ടേഷന്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ചൈന സന്ദര്‍ശിച്ചവരാണ് പിടിയിലായത്. ചൈനയില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലിരുന്ന് നിരോധിത തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്നാരോപിച്ചായിരുന്നു ചൈനയുടെ നടപടി. ബ്രിട്ടീഷ് വിദേശ മന്ത്രാലയം നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിതെന്നാണ് വിവരം. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രലയം വിസമ്മതിച്ചു.
Discussion about this post