സോഷ്യല്‍ മീഡിയയിലുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.ആന്ധ്രാപ്രദേശിലെ കടപ്പജില്ലയിലെ ശ്രീ സായി വികാസ് ഹൈസ്ക്കൂളിലെ അധ്യാപകനും മലയാളിയുമായ സിജു ജയരാജനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമന്ത്രിയെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു.പോസ്റ്റുകള്‍ മലയാളത്തിലായതിനാല്‍ സ്കൂള്‍ അധികൃതര്‍ക്ക് മനസിലായില്ല.പിന്നീട് മറ്റുള്ളവര്‍ ചൂണ്ടി കാട്ടിയപ്പോളാണ് നിലവാരം സൂക്ഷിക്കേണ്ട അധ്യാപകന് ഇത്രയും തരം താണ രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ ഇടപെടുന്നത് അറിഞ്ഞതെന്ന് സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.
സജീവ ഇടതുപക്ഷ പ്രവര്‍ത്തകനാണ് സിജുവെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
തന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് ചിലര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടുവെന്ന വിശദീകരണവുമായി സിജു ജയരാജ് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/vijitha.siju.96/posts/2355698918001936
Discussion about this post