പ്രധാനമന്ത്രി നരേന്ദ്രമോദി അന്യഗ്രഹ ജീവികളുമായി ചര്‍ച്ച നടത്തിയ കാര്യമറിയുമോ എന്ന ചോദ്യമുയര്‍ത്തി ക്രൈസ്തവ സഭ സുവിശേഷകന്റെ പ്രസംഗം. ഗൂഗിളില്‍ തിരഞ്ഞാല്‍ ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത കിട്ടുമെന്നും ജൂഡ് മിഷന് ചാനലില്‍ പുറത്ത് വന്ന പ്രസംഗത്തില്‍ പറയുന്നു.
നരേന്ദ്രമോദി ഏലിയന്‍സിന് രണ്ട് തവണ കണ്ടതായി ഡല്‍ഹി പോലിസിന്റെ റിപ്പോര്‍ട്ടുണ്ടെന്നാണ് പ്രഭാഷകന്‍ പറയുന്നത്. കൃസ്ത്യാനികളെ ഇത്ര ഇഫക്ടീവായി കൊന്നൊടുക്കാന്‍ വീണ് പോയ ദൂതന്മാരുടെ നേരിട്ടുള്ള സഹായമില്ലാതെ കഴിയില്ലെന്നും ഇയാള്‍ കണ്ടെത്തുന്നു.
”ശാസ്ത്രം ഏലിയന്‍ എന്ന വാക്കുപയോഗിക്കുന്നത് ബൈബിളിലെ വീണു പോയ ദൂതന്മാരെ കുറിച്ചാണ്, ഭൂമിയെ ഫോക്കസ് ചെയ്യുന്ന അന്യഗ്രഹ ജീവികള്‍ കൂടുതലുള്ളത് അല്‍ഫാ സെഞ്ച്വറി എന്ന് പറയുന്ന നക്ഷത്ര മണ്ഡലത്തിലാണ്. നരേന്ദ്രമോദിയുടെ വീടിന് മുകളില്‍ ഏലിയന്‍സ് രണ്ട് തവണ വന്നതായി ഇന്ത്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുമ്മാ ഇന്റര്‍നെറ്റില്‍ കേറി നരേന്ദ്രമോദി ഓവര്‍ ഏലിയന്‍സ് എന്ന് അടിച്ചു കൊടുത്താല്‍ ഡേറ്റ് സഹിതം വാര്‍ത്ത കിട്ടും”. അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കലും ഏലിയന്‍സ് വരാറുണ്ട് എന്ന് പ്രഭാഷകന്‍ പറയുന്നു.
നരേന്ദ്രമോദി ഏലിയന്സുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്ത ഫേകിംഗ് ന്യൂസ് എന്ന വെബ് സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ ലിങ്ക് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
വ്യാജമായ വാര്‍ത്തകള്‍ സൃഷ്ടിച്ച് ഫേകിംഗ് ന്യൂസ് എന്ന് വ്യക്തമാക്കി പ്രസിദ്ധീകിക്കുന്ന വെബ് സൈറ്റില്‍ വന്ന വാര്‍ത്ത ശരിയായത് എന്ന രീതിയില്‍ അവതരിപ്പിക്കുന്ന പ്രഭാഷകനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മനപൂര്‍വ്വം കേള്‍വിക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രഭാഷണമെന്നാണ് ചിലരുടെ വിമര്‍ശനം.
വീഡിയൊ-
https://www.facebook.com/thepatriotlive/videos/807047223026906/?__xts__[0]=68.ARAwBEuxMThVPjEOL2IHWTd8B79jJQmG8w0bOOBOqnh0wey9rh_oDfalZee0XDVvPv6d63QLD9zhxmq2MLgOCIJcA3i43nD1NKpHxeTJPeX4ELNu7c3WtBHN4riPdOTKIDrPulu9PEqOLsNG-MMmvw_reldwnrJ_1pye_3aKiE34N_AV95_T52tm7g2WDYuhkJevGANQbA2msYvR066yMiE6fhGZymEt_tkKig9r6sCh3j257mK7D9eSSd_9rrCQK_JZkU0w1REEv9vn2xZWjgp25hp_PsuxEHGSn6XGr4wi5If2ZMbRTMu3uHaLSbZzyxFMi6ziUS5cAz5nNsGnNrikKEypOpdGt_q6CQ&__tn__=-R
Discussion about this post