ഫ്രണ്ട് ഓഫീസ് മുതല്‍ ഒരു കസ്റ്റമറുടെ മുഴുവന്‍ കാര്യങ്ങളും നേരാംവണ്ണം നോക്കി നടത്താന്‍ സുസജ്ജമായി ഒരുപറ്റം റോബോട്ടുകള്‍ തയ്യാറായി തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഒരുങ്ങുന്ന ഹെന് നാ ഹോട്ടല്‍ വിചിത്രമാകുന്നു.
ഹോട്ടലിലെ ജീവനക്കാര്‍ മുഴുവന്‍ മനുഷ്യരെപ്പോലെ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോബോട്ടുകളാണ്. അതിഥികളെ സ്വാഗതം ചെയ്യുന്നതും പരിശോധിക്കുന്നതുമെല്ലാം ഇവരാണ്. റൂം കിട്ടിക്കഴിഞ്ഞാല്‍ കസ്റ്റമറിനു ബാഗു പോലും എടുത്തുകൊണ്ട് പോകേണ്ട ആവശ്യമില്ല. മുറികളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ട്രോളി വഴി ബാഗ് അനുവദിക്കപ്പെട്ടിട്ടുള്ള മുറിയിലേക്ക് എത്തും. ഫേസ് റെക്കഗനേഷന്‍ സാങ്കേതിക രൂപപ്പെടുത്തിയിട്ടുള്ളതിനാല്‍ മുറിക്ക് താക്കോല്‍ പോലും വേണ്ട. നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞ് മുറി താനെ തുറക്കുകയും അടയുകയും ചെയ്യും.
ഫ്രണ്ട് ഡസ്ക്കില്‍ റിസിപ്ഷനിസ്റ്റായ റോബോട്ട് യുവതിക്കൊപ്പം ഇംഗഌഷ് സംസാരിക്കുന്ന ഒരു ദിനോസറിനെയും കാണാം. മുഴുവനും സ്മാര്‍ട്ട് സാങ്കേതികതയില്‍ ബന്ധിപ്പിക്കപ്പെടാന്‍ ഉദ്ദേശിച്ചിട്ടുള്ള ഹോട്ടല്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവം തന്നെയായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കുക എന്ന ആശയത്തില്‍ അധികൃതര്‍ കൊണ്ടുവന്ന ആശയം വിജയത്തോടടുക്കുകയാണ്. കുറഞ്ഞ ചെലവ്, സുരക്ഷിതമായ താമസം, ലോക നിലവാരം ഈ മൂന്ന് ഘടകങ്ങളാണ് സ്മാര്‍ട്ട് ഹോട്ടല്‍ പദ്ധതിയിലൂടെ ഹെന് നാ ഉദ്ദേശിച്ചത്.
ഫ്രണ്ട് ഡസ്ക്ക്, പോര്‍ട്ടര്‍ സര്‍വീസ്, ലോക്കര്‍ സര്‍വീസ്, റൂം കഌനിംഗ് എന്നീ കാര്യങ്ങള്‍ക്കാണ് റോബോട്ടുകളുടെ സേവനം തേടുന്നത്. ഇടപാടുകാരന്റെ നിര്‍ദേശം അനുസരിച്ച് റോബോട്ട് പ്രവര്‍ത്തിക്കും. മനുഷ്യരെ പോലെ തന്നെ ചൂടും ചൂരുമുള്ള നന്നായി ജോലി ചെയ്യുന്ന ഇടപാടുകാരുമായി ശരിയായ വിധത്തില്‍ ആശയവിനിമയം ചെയ്യുന്ന തരം റോബോട്ടുകളെയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കോകോറോ കമ്പനി ലിമിറ്റഡ്, ആല്ഡേബറാന് റോബോട്ടിക്സ്, യാസുകാവാ ഇലക്ട്രോണിക് കോര്പ്പറേഷന് തുടങ്ങിയ കമ്പനികളുടെ സഹകരണമാണ് ഹോട്ടല്‍ തേടിയിട്ടുള്ളത്.
മൊത്തം 144 റൂമുകള്‍ ഉദ്ദേശിക്കുന്ന ഹോട്ടലില്‍ 72 മുറികള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. വ്യവസായ ശാസ്ത്ര സ്ഥാപനമായ കവാസു ലാബ്, ടോക്യോ സര്‍വകലാശാല കജിമാ കോര്പ്പറേഷന് എന്നിവര്‍ മുറികളെ സ്മാര്‍ട്ട് ആക്കുന്നതില്‍ തങ്ങളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു.
Discussion about this post