രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ അഹിംസ തത്വത്തിനും ഇറാഖി ജനതയ്ക്കിടയില്‍ വലിയ സ്ഥാനമുണ്ടെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. അക്രമങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഏറ്റവും രൂക്ഷമായ അവസ്ഥ അനുഭവിച്ചവരാണവര്‍. ഇറാഖിലെ ഇര്‍ബില്‍ സമി അബ്ദുള്‍റഹ്മാന്‍ പാര്‍ക്കില്‍ ഗാന്ധിജയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Gandhi ji and his message of non-violence has a special significance to Iraqi people who have sacrificed a lot due to violent extremism. Deeply appreciate the Iraqi govt and @Kurdistan for this wonderful gesture! @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia pic.twitter.com/0GNKWf3s9L
— V. Muraleedharan (@MOS_MEA) September 17, 2019
നേരത്തെ കുര്‍ദിസ്ഥാന്‍ മേഖല പ്രസിഡന്റ് നെചിര്‍വാന്‍ ബര്‍സാനിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്രമന്ത്രി, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ടൂറിസം, മാനവ വിഭവശേഷി തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുംതമ്മിലുള്ള സഹകരണം ചര്‍ച്ച ചെയ്തു.
മുന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനിയുമായും കുര്‍ദിസ്ഥാന്‍ മേഖല പ്രധാനമന്ത്രി മസ്റൂര്‍ ബര്‍സാനിയുമായും വി.മുരളീധരന് കൂടിക്കാഴ്ച നടത്തി..
Discussion about this post