യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റിട്ട് ഇന്ന് രണ്ടര വർഷം തികയുന്നു. ഈ ദിവസം ആഘോഷിക്കുന്നതിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികൾ സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി വിജയിച്ചതിനെ തുടർന്ന് യോഗി ആദിത്യനാഥ് 2017 മാർച്ച് 19 ന് ഉത്തർപ്രദേശിന്റെ 22ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ആദ്യത്തെ മന്ത്രിസഭ ഈ ഓഗസ്റ്റിലാണ് പുന: സംഘടിപ്പിച്ചത്.ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പടെ 23 പുതിയ മുഖങ്ങളെ ഉൾപ്പെടുത്തിയായിരുന്നു സംസ്ഥാന മന്ത്രി സഭ പുന: സംഘടിപ്പിച്ചത്.
വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ യുപി സർക്കാർ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. സൗഭാഗ്യ യോജന,പ്രധാൻമന്ത്രി കിസാൻ സമൻ യോജന, സ്വച്ഛത പ്രചാരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സന്ദർഭം ആഘോഷിക്കേണ്ട സമയമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിൽ പകർച്ചവ്യാധികൾ തടയുന്നതിൽ യോഗി സർക്കാർ വിജയിച്ചെന്ന് അവസ്തി പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കുന്നതിനുളള പരിപാടികൾ സംഘടിപ്പിച്ചു. പ്രയാഗ്രജിലെ കുംഭ മേളയും, അയോധ്യയിലെ ദീപോത്സവവും വിജയകരമായി നടത്തിയതും യോഗി സർക്കാരിന്റെ നേട്ടങ്ങളാണ്.സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ലഘു ലേഖകൾ വിതരണം ചെയ്യാനും, ഹൃസ്വചിത്രങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്താനും പദ്ധതിയിടുന്നുണ്ട്.
Discussion about this post