‘
തിഹാർ ജയിലിൽ തനിക്ക് തലയിണയോ കസേരയോ ഇല്ലെന്ന പരാതിയുമായി ഐഎൻഎക്സ് മീഡിയ അഴിമതികേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. കോടതിയിലാണ് പരാതി പറഞ്ഞത്.
സെല്ലിനുളളിൽ ചിദംബരത്തിന് ഒരു കസേരയില്ല, കിടക്കയിൽ തലയിണയില്ല, അതു കൊണ്ടാണ് അദ്ദേഹത്തിന് നടുവേദന എടുക്കുന്നത്. ജയിൽ മുറിയുടെ പുറത്ത് കിടന്ന രണ്ട് മൂന്ന് കസേരകൾ ഇപ്പോൾ കാണാനില്ലെന്നും ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു.
ചെറിയ പ്രശ്്നത്തിന് ഒച്ചപ്പാടുണ്ടാക്കേണ്ട സാഹചര്യമില്ലെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടക്കം മുതൽ ചിദംബരത്തിന്റെ മുറിയിൽ കസേരയില്ലെന്നും വ്യക്തമാക്കി.അഴിമതി ക്കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധിഒക്ടോബർ മൂന്ന് വരെ നീട്ടി അതുവരെ തിഹാർ ജയിലിൽ കഴിയണം. സോളിസിറ്റർ ജനറൽ തുഷാർമേത്ത ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. 800 തടവുകാരാണ് ചിദംബരത്തെ പാർപ്പിച്ച ജയിൽ നമ്പർ ഏഴിലുളളത്.
Discussion about this post