സാമ്പത്തിക ഉത്തേജനത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ചെറുകിട വായ്പകൾ കൂടുതലായി അനുവദിക്കാൻ പൊതു മേഖല ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. ബാങ്ക് വായ്പകളിലേക്ക് ജനങ്ങളെ ആകർഷിക്കാൻ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്ക് മേധാവികളുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കി.
രാജ്യത്തെ നാനൂറു ജില്ലകളിൽ വായ്പ മേളകൾ സംഘടിപ്പക്കണം. പുതിയ ഉപഭോക്താക്കളെ ഇതിലൂടെ ബാങ്കുകൾ കണ്ടെത്തണം. അടുത്ത മാസം 10 നും 15 നും ഇടയിൽ രണ്ടാം ഘട്ടവും പൂർത്തികരിക്കണം. വിവിധ മേഖലകളിൽ നികുതി ഇളവ് തീരുമാനിക്കുന്ന നിർണ്ണായക ജിഎസ്ടി യോഗം വെളളിയാഴ്ച ഗോവയിൽ ചേരുമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post