വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ചു കോടനാട്ട് ആനസവാരി നടത്തിയതിനു സിനിമാതാരങ്ങളായ നസ്രിയയും രഞ്ജിനിയും വിവാദത്തില്‍. 2014 ഡിസംബര്‍ നാലിനു കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ഈ നിയമം രഞ്ജിനിയും നസ്രിയയും ലംഘിച്ചുവെന്നാണ് ആനപ്രേമികളുടെ പരാതി.
ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനും പരാതി അയച്ചു
ആനക്കൊമ്പില്‍ തൂങ്ങി ചിത്ര എടുത്തതിന് ഫഹദ് ഫാസില്‍ നേരത്തെ വിവാദത്തില്‍ പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജിനിക്കും നസ്രിയക്കുമെതിരെ ആനപ്രേമികള്‍ രംഗതതു വന്നിരിക്കുന്നത്.
Discussion about this post