നടി ഇഷ ഷെര്‍വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.ഡല്‍ഹി നിവാസികളായ ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നിവരാണ് അറസ്റ്റിലായത്. പുനീത് ചദ്ദ എം.ബി.എ ബിരുദധാരിയും റിഷബ് ഖന്ന ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുകയാണ് ഇഷ.ആസ്ത്രേലിയന്‍ ടാക്സ് ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 5,700 ഓസ്ട്രേലിയന്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഫോണിലൂടെ പറയുകയും ഇഷ ഷെര്‍വാണി പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അടക്കുകയുമായിരുന്നു. വഞ്ചന നടന്നുവെന്ന് പിന്നീട് മനസിലാക്കിയ ഇഷ ഷെര്‍വാണി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമല്‍നീരദ് ചിത്രമായ ഇയ്യോബിന്റെ പുസ്തകം , അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.
Discussion about this post