തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ അസോസിയേഷന് യോഗത്തില്‍ അസോസിയേഷന് പ്രസിഡണ്ട് ഡി. രാജ് കുമാര്‍ ഉണ്ണി നടത്തുന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോടതിയില്‍ അനുകൂല വിധി നേടാനാകും. സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ പോയാല്‍ മറ്റ് മന്ത്രിമാരുടെ പേരുകള്‍ പുറത്ത് പറയാം, മാണി സാറിന്റെ പേര് പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ കാല് പിടിച്ചത് കൊണ്ടാണ് കൂടുതല്‍ പേരുകള്‍ പുറത്ത് പറയാതിരുന്നതെന്നും രാജ് കുമാര്‍ പറയുന്നതായും ടേപ്പിലുണ്ട്. ബിജു രമേശ് തന്നെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടത്.
ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നാണ് രാജ്കുമാര് ഉണ്ണി പറയുന്നത്. ആര് പത്ര സമ്മേളനം നടത്തി പേര് പുറത്ത് വിടുമെന്ന ചോദ്യത്തിന്, താന്‍ തന്നെ അത് ചെയ്യുമെന്ന് രാജ്കുമാര് പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അസോസിയേഷന് ആദ്യഭാഗത്തും, അവസാനഭാഗത്തും പറഞ്ഞ കാര്യങ്ങളാണ് ടേപ്പിലുള്ളതെന്ന് എന്ന് ബിജു രമേശ് പറയുന്നു. ഇത്തരമൊരു യോഗം നടന്നില്ലെന്നും ശബ്ദരേഖ വ്യാജമെന്നും ബാറുടമ ജോണ്‍ കല്ലാട്ട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ബിജുരമേശ് പുറത്ത് വിട്ടത്. നേരത്തെ മറ്റ് ചില ബാറുടമകളും ബിജു രമേശ് പുറത്ത് വിട്ട ശബ്ദരേഖ വ്യാജമാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഈ ടേപ്പ് പുറത്ത് വിടുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.നേരത്തെ മാണിയ്ക്ക് എത്ര രൂപ നല്‍കിയെന്ന് വ്യക്തമാക്കുന്ന 22 മിനിറ്റ് ശബ്ദരേഖ നേരത്തെ ബിജു രമേശ് പുറത്ത് വിട്ടിരുന്നു.
16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് തന്റെ പക്കലുള്ളതെന്ന് ബിജു രമേശ് പറയുന്നു. ആവശ്യമെങ്കില്‍ ഇത് ഘട്ടം ഘട്ടമായി പുറത്ത് വിടും.താനുള്‍പ്പടെയുള്ള ബാറുടമകളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post