ഹൂസ്റ്റണില്‍ അരലക്ഷം ഇന്ത്യന്‍ ജനതയ്ക്ക് മുന്നിലേക്ക് ആവേശം വാരി വിതറി പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തി. ടെക്സസ് സെനറ്റര്‍ പീറ്റ് ഓല്സണ് നമസ്തെ പറഞ്ഞ് മോദിയെ സ്വീകരിച്ചതോടെ നിര്‍ത്താത്ത കരഘോഷമായിരുന്നു എങ്ങും. ഓല്സണ് തീര്‍ത്തും ഭാരതീയ വേഷമായ കുര്‍ത്തയും പൈജമായുമായിരുന്നു ടെക്സസ് സെനറ്റര്‍ പീറ്റ് ഓല്സണ് ഭാരതീയ വേഷമായ കുര്‍ത്തയും പൈജമായും ധരിച്ച് എത്തിയതും ഹൗഡി മോദി പരിപാടിയുടെ മറ്റൊരു ആവേശമായി.
മേയര്‍ സില്‍വസ്റ്റര്‍ ടേര്‍ണര്‍ ഹൂസ്റ്റണ്‍ നഗരത്തിന്റെ താക്കോല്‍ മോദിക്ക് സമ്മാനിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കിമിട്ടു . ലോകത്തിന്റെ ഊര്ജ്ജതലസ്ഥാനമായ ഹൂസ്റ്റണ്‍ നഗരത്തിന്റെ ഏറ്റവും വലിയ ആദരവാണ് നഗരത്തിന്റെ താക്കോല്‍ നല്‍കുക എന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ഡെമോക്രാറ്റ് പ്രതിനിധികളുടെ നേതാവായ സ്റ്റെനി ഹോയറും പ്രധാനമന്ത്രിയെ സ്വീകരിയ്ക്കാനെത്തിയിരുന്നു. അമേരിയ്ക്കയുടെ പ്രതിപക്ഷ നേതാവിനു തുല്യമായ കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റ് നേതാവും അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം പ്രധാനമന്ത്രിയെ സ്വീകരിയ്ക്കാനെത്തിയത് അമേരിക്കന്‍ ചരിത്രത്തില്‍ത്തന്നെ പ്രാധാന്യമുള്ള സംഭവമായാണ് വിലയിരുത്തല്‍.
Discussion about this post