ഹൂസ്റ്റണ്‍: വീണ്ടും ട്രംപ് സര്‍ക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച് കൊണ്ടാണ് ഹൗഡി മോദി പരിപാടിയിലേക്ക് ട്രംമ്പിനെ പ്രധാനമന്ത്രി നരേന്ദ മോദി സ്വാഗതം ചെയ്തത്. കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിനു വേണ്ടി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വോട്ടഭ്യര്ത്ഥിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതും അമേരിക്കയില്‍ നിന്നുകൊണ്ടുതന്നെ എന്നതും ശ്രദ്ധേയം.
ഇതോടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്നും മോദി കൂട്ടിചേര്‍ത്തു. ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംമ്പെന്നും മോദി വിശേഷിപ്പിച്ചു. ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്നും മോദി പറഞ്ഞു.
Discussion about this post