ഹൂസ്റ്റണ്‍: നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഹൗഡിമോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംമ്പ് പ്രസംഗം ആരംഭിച്ചത്.
മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിക്കുകയും മോദിയ്ക്ക് ജന്മദിനാശംസകളും നേര്‍ന്ന് ട്രംമ്പ് പ്രസംഗത്തിന് തുടക്കിമിട്ടു.നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്നും ട്രംമ്പ് പറഞ്ഞു.
നിയമവാഴ്ചയിലും നീതിയിലും ജനാധിപത്യത്തിലും വിശ്വസിയ്ക്കുന്ന ഇന്ത്യയും അമേരിയ്ക്കയും തമ്മിലുള്ള ബന്ധം ഇന്ന് എന്നത്തേക്കാളും മെച്ചമാണ്. ഇരു രാജ്യങ്ങളുടേയും ഭരണഘടന വി ദ പീപ്പിള്‍ എന്ന ഒരേ വാക്കുകളാലാണ് തുടങ്ങുന്നത്. ഇന്ത്യയും അമേരിക്കയും ചരിത്രത്തിലെ ഏറ്റവും വലിയ സൗഹാര്‍ദ്ദത്തിലാണ്.
ഓരോ ദിവസവും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ഈ രാജ്യത്തെ മുന്നോട്ടുനയിയ്ക്കാന് സഹായിയ്ക്കുന്നു. വൈദ്യമേഖലയില്‍ ജനങ്ങളുടേ ആരോഗ്യം സൂക്ഷിയ്ക്കുന്നതു മുതല്‍ പുതിയ വാണിജ്യവ്യാപാരങ്ങള്‍ വഴി സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് വരെ ഇന്ത്യന്‍ അമേരിയ്ക്കന്‍ സമൂഹത്തിന്റെ സംഭാവനയാണ്. അമേരിക്കയിലെ ഇന്ത്യാക്കാര്‍ ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടൂപോകുന്നതില് ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ്. നിങ്ങളുടെ ഈ സഹായം അമേരിക്ക ഇന്ത്യയ്ക്ക് വേണ്ടി തിരികെ നല്‍കും.അമേരിക്കന്‍ ഇന്ത്യാക്കാര്‍ അമേരിക്കയുടെ വികസനത്തിനു സഹായിക്കുന്നത് പോലെ ഇന്ത്യയുടെ വികസനത്തിനായി അമേരിക്കയും സഹായിയ്ക്കും എന്ന് ഉറപ്പുതരുന്നു ട്രമ്പ് വ്യക്തമാക്കി .
നമ്മുടെ രാഷ്ട്രങ്ങളെ സുരക്ഷിതമാക്കാന്‍ അമേരിക്കയും ഇന്ത്യയും ഇന്ന് സുരക്ഷാ പങ്കാളികളാണ്. ബഹിരാകാശമേഖലയില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും. ഇസ്ലാമിക ഭീകരവാദത്തിനെതിരേ അമേരിക്ക ഇന്ത്യയോടൊപ്പം നില്ക്കും. അതിര്‍ത്തികള്‍ സംരക്ഷിയ്ക്കാനും അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും.
നമ്മുടെ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിയ്ക്കേണ്ടത് നമ്മുടെ ജോലിയാണ്. അത് ഇന്ത്യയായാലും അമേരിക്കയായാലും. കാശ്മീര്‍ വിഷയത്തെപ്പറ്റി നേരിട്ട് പരാമര്‍ശിയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് പരസ്യപ്രസ്താവന നടത്തിയത് കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനു ലഭിച്ച വന്‍ ആഘാതമാണ്.
Discussion about this post