നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് മോദി. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്.
ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്റെ പ്രതീകമാണ്. മലയാളമടക്കം വിവിധ ഭാഷകളിൽ ഇന്ത്യയിൽ എല്ലാം നന്നായിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്നത്തേത്തിനേക്കാളും വേഗതയിൽ വളരാനാണ് ഇന്ത്യ ഓരോ ദിവസവും ശ്രമിക്കുന്നത്.പുതിയ ഇന്ത്യയുടെ രൂപികരണത്തിന് ഇപ്പോൾ നമ്മൾ പ്രതിജ്ഞയെടുക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post