Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ഭീകരവാദത്തിനെതിരെ ശക്തമായ അതിര്‍ത്തികള്‍ സൃഷ്ടിച്ച് ഇന്ത്യയും അമേരിക്കയും : ഭീകരവാദത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്ന ട്രംമ്പിന് കയ്യടി നല്‍കാന്‍ ആഹ്വാനം ചെയ്ത് മോദി

by Brave India Desk
Sep 23, 2019, 07:31 am IST
in International
Share on FacebookTweetWhatsAppTelegram

ഹൂസ്റ്റണ്‍ :പാകിസ്ഥാനെതിരേ ശക്തമായി പ്രതികരിച്ച് നരേന്ദ്രമോദി. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൌഡി മോദി എന്ന സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സാന്നിദ്ധ്യത്തിലാണ് പാകിസ്ഥാനു രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നല്‍കിയത്.

”അമേരിക്കയില്‍ 2001 സെപ്റ്റമ്പര്‍ 11ന് നടന്ന ഭീകരാക്രമണമായാലും ഇന്ത്യയില്‍ 2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണമായാലും ആരാണ് അതിനുപിന്നില്‍ ചരടുവലിച്ചതെന്ന് ലോകം മുഴുവനുമറിയാം.” പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ നരേന്ദ്രമോദി പറഞ്ഞു

Stories you may like

‘ട്രംമ്പിന്റെ പ്രസംഗപീഠത്തില്‍ ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ കുറിയ്ക്കുന്ന പതാക ചേര്‍ന്ന ചിഹ്നം, തുടക്കങ്ങളും പുതുമകളും നിറഞ്ഞ് ഹൗഡിമോദി’

താങ്കളുടെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി , ഇതാ എന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു, സ്റ്റേഡിയത്തിലെ അരലക്ഷം ഇന്ത്യാക്കാരെ ചൂണ്ടിക്കാട്ടി മോദിയുടെ വാക്കുകള്

”ജമ്മുകാശ്മീരിലേയും ലഡാക്കിലേയും ജനതയെ വികസനത്തില്‍ നിന്ന് പിന്നോട്ടടിച്ചിരുന്ന 370ആം അനുച്ഛേദം റദ്ദാക്കിയതിലൂടെ മേഖലയില്‍ വികസനമെത്തിയ്ക്കുകയും ഭീകരവാദത്തെ ഇല്ലാതാക്കുകയുമാണ് ചെയ്തത്. ഭീകരവാദത്തിനെതിരേയും ഭീകരവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതിനെതിരേയും ഒരു വ്യക്തമായ യുദ്ധം നടത്താനുള്ള സമയമാണിപ്പോള്‍” മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് എല്ലാവരും എഴുനേറ്റുനിന്ന് കരഘോഷം മുഴക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.

ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധരാണെന്ന് തന്റെ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് പറഞ്ഞിരുന്നു. ഇന്ത്യയ്ക്കും അമേരിക്കയും അതിര്‍ത്തിസുരക്ഷ വളരെ പ്രധാനമാണെന്ന് കാശ്മീര്‍ വിഷയം നേരിട്ട് പരാമര്‍ശിക്കാതെ ട്രമ്പ് പറഞ്ഞത് വന്‍ കരഘോഷത്തോടെയാണ് ജനാവലി ഏറ്റെടുത്തത്.

ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തിലെ അതീവ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായാണ് ഈ സമ്മേളനത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിയ്ക്കാനുള്ള ഏത് നടപടിയിലും അമേരിക്ക പിന്തുണയ്ക്കുമെന്ന ശക്തമായ നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് പരസ്യമായിത്തന്നെ ഉണ്ടായിരിയ്ക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നിലപാട് അമേരിയ്ക്കയില്‍ നിന്ന് ഉണ്ടാകുന്നത്. വരാനിരിയ്ക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ നിലപാടെന്തായിരിയ്ക്കുമെന്നും അതിന് അമേരിക്കയുടെ പിന്തുണയുണ്ടാവുമെന്നും ഏറെക്കുറെ തെളിഞ്ഞതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Tags: houdi modi
Share15TweetSendShare

Discussion about this post


Latest stories from this section

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഇറാനിൽ ശക്തമായ ഭൂചലനം

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

Next Post

മരട് ഫ്‌ളാറ്റ് കേസ്: ചീഫ് സെക്രട്ടറി ഇന്ന് സുപ്രീം കോടതിയിൽ

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies