കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സഞ്ജു വി സാംസണ് ഇന്ന് ഇന്ത്യക്കായി ഗ്രൗണ്ടിലിറങ്ങി. സിംബാബ്വേയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണ് സഞ്ജുവിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. അഞ്ചാമത്തെ ബാറ്റ്സ്മാനായാണ് സഞ്ജു ഇറങ്ങുന്നത്.
ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുന്ന മലയാളി താരമാണ് സഞ്ജു. 67 ആഭ്യന്ത്ര ട്വന്റി -20 മത്സരങ്ങള്‍ കളിച്ച പരിചയ സമ്പത്തുമായാണ് സഞ്ജു കളത്തിലിറങ്ങുന്നത്,.
Discussion about this post