മുബൈ: ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര് അംബേദ്കര്‍ ജീവിച്ചിരുന്ന ലണ്ടനിലെ വീട് സ്വന്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബി.ജെ.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബി.െജ.പി നേതാവ് അഷിഷ് ഷേലര്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.
അംബേദ്കറിനെ ആരാധിക്കുന്നവരുടെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും അഭിമാന പ്രശ്നമായാണ് ഈ വിഷയത്തെ ഷേലാര്‍ വിലയിരുത്തിയത്. കെട്ടിടത്തിന്റെ ഇപ്പോഴത്തെ മതിപ്പ് വില 40 കോടി രൂപയാണ്. അധികൃതര്‍ ഈ കാര്യം സംബന്ധിച്ച,് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
ഇതേ ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും രംഗതെത്തി. താന്‍ മുഖ്യമന്ത്രിയായി ആയിരുന്നപ്പോള്‍ ഇതേ ആവശ്യം അന്നത്തെ കേന്ദ്ര ഗവണ്മെന്റിനോട് ഉന്നയിച്ചിരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കൈമാറ്റമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post