ഡല്‍ഹി: കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നത് ഇസ്ലാമിലേക്കല്ല, മറിച്ച് ഭീകരവാദത്തിലേക്കാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് ജോര്‍ജ് കുര്യന്. ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക ഭീകരവാദത്തിലേക്ക് സംഘടിതമായി പരിവര്‍ത്തനം നടത്തുന്ന പ്രവണത കേരളത്തിലുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ പ്രതികരണത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ലവ് ജിഹാദ് ഉണ്ട്. ഇത് കുറച്ച് കാലമായി സംസ്ഥാനത്ത് തുടരുകയാണ്. ഇവിടെ പരിവര്‍ത്തനം ഇസ്ലാമിലേക്കല്ല, തീവ്രവാദത്തിലേക്കാണ്. മുസ്ലിം സമൂഹം പോലും ഇതിനെ എതിര്‍ക്കുന്നു. ജോര്‍ജ്ജ് കുര്യന് പറഞ്ഞു.മതപരിവര്‍ത്തനം ചെയ്യപ്പെട്ട സ്ത്രീകള്‍ ഭീകരവാദത്തിന്റെ വാഹകരായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മുന്‍പ് നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രകടിപ്പിക്കുന്ന ഭയം അകാരണമാണെന്ന് തോന്നുന്നില്ല,’ കുര്യന് പറഞ്ഞു.
ദശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്നും ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജോര്‍ജ്ജ് കുര്യന് കത്തെഴുതിയിരുന്നു.ഒരു പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയ ഡല്‍ഹിയില്‍ നിന്നുള്ള ഒരു മലയാളി ക്രിസ്ത്യന്‍ യുവതിയുടെ കേസ് കുര്യന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പോലുള്ള സംഘടനയില്‍ ചേര്‍ക്കുകയോ അടിമയായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതിനായി പെണ്‍കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചോ വഞ്ചിച്ചോ തട്ടിക്കൊണ്ട് പോയതാകാമെന്ന് മാതാപിതാക്കള്‍ ഭയപ്പെടുന്നതായി കുര്യന് കത്തില്‍ പറയുന്നു.
കോഴിക്കോട് ജില്ലയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് കുരിയന്‍ പരാമര്‍ശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ ജ്യൂസില്‍ മയക്ക് മരുന്ന് നല്കി ബലാത്സംഗം ചെയ്യുകയും ഇസ്ലാമിലേക്ക് മതം മാറ്റാനായി ബ്ലാക്ക്മെയില്‍ ചെയ്യുന്നതിന് ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് അവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.’ കേസില്‍ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തെന്നും കുര്യന് പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടികളെ പറഞ്ഞ് മനസ് മാറ്റിയാണ് മുസ്ലീം പുരുഷന്മാര് വിവാഹം ചെയ്യുന്നത് എന്നാരോപിച്ച്, നേരത്തേ സംസ്ഥാനത്തെ പല ഹിന്ദു സംഘടനകളും പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി വിവാഹങ്ങള്‍ ദമ്പതികളുടെ മാതാപിതാക്കള്‍ നിയമപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എന്‍ഐഎ ഏതാനും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ലൗവ് ജിഹാദ് ഇല്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും, പോലിസും സ്വീകരിക്കുന്നത്. മതം മാറിയ നിരവധി കൃസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികളെ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല എന്നാണ് ആക്ഷേപം.
Discussion about this post