ചപ്പാത്തില്‍ ജമാഅത്ത് പള്ളി കയ്യേറിയ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു. ഭൂമി കൈയ്യേറി അവിടെ ബഹുനില കെട്ടിടം പണിതതില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പള്ളിഹാള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് നിയമങ്ങള്‍ ലംഘിച്ച് പെരിയാര്‍ കയ്യേറി ജമാഅത്ത് പള്ളി ഭാരവാഹികള്‍ കെട്ടിടം നിര്‍മ്മിച്ചത്.
അയ്യപ്പന് കോവില്‍ പഞ്ചായത്തും ആനവിലാസം വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചായിരുന്നു പള്ളി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പോലീസിന്റെ കൃത്യവിലോപം മൂലമാണ് കെട്ടിടം രണ്ടാം നിലവരെ ഉയര്‍ന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ട്.
പള്ളിഹാള്‍ പൊളിച്ച് നീക്കാനുള്ള നിയമ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.നേരത്തെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിൽ പള്ളിഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതിന് ഉപ്പുതറ സിഐയോടെ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടു.
Discussion about this post