തിരുവനന്തപുരം: ആറന്മുളയില് വിമാനത്താവളം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന ബി.ജെ.പി നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്രഘടകത്തിന്റെയും സംസ്ഥാനഘടകത്തിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും നിലപാടുകള്‍ ഒന്നുതന്നെയാണ്.
പാരിസ്ഥിതികപഠനത്തിന് അനുമതി കിട്ടിയെന്ന വലിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറക്കുന്നത് കെ.ജി.എസ് ഗ്രൂപ്പിന്റെ തന്ത്രമാണ്. വിമാനത്താവളത്തിന്റെ പേരില്‍ നടത്തുന്ന വന്‍തോതിലുള്ള പണപ്പിരിവിന് ആക്കം കൂട്ടാനാണ് ഇത്തരം വാര്‍ത്തകള്‍ അവര്‍ പ്രചരിപ്പിക്കുന്നത്. ഇതിന് സാഹചര്യമൊരുക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും.
പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതി നല്കിയ നടപടി റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ബി.ജെ.പി സംസ്ഥാനഘടകം ഔദ്യോഗികമായി ആവശ്യപ്പെടും. അതിന് കേന്ദ്ര പരിസ്ഥിതിമന്ത്രിയെ കാണാന്‍ അടുത്ത ദിവസം ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post