തിരുവനന്തപുരം:യുഡിഎഫ് യോഗത്തില്‍ മന്ത്രി കെ.എം മാണിയും ചീഫ് വിപ്പ് പി.സി ജോര്‍ജും തമ്മില്‍ വാക്കേറ്റം.തന്നെ മന്ത്രിയാക്കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചു. പാര്‍ട്ടിക്ക് മൂന്ന് മന്ത്രി സ്ഥാനമുണ്ടായിട്ടും തനിക്ക് മന്ത്രി സ്ഥാനം നല്‍കിയില്ലെന്ന് ജോര്‍ജ് ആരോപിച്ചു. എന്നാല്‍ പി.സി ജോര്‍ജിന്റെ ആരോപണങ്ങളെ കെ.എം മാണി ശക്തമായി പ്രതിരോധിച്ചു. താന്‍ രാജി വെയ്ക്കാന്‍ പറയാന്‍ ജോര്‍ജ് ആരാണെന്ന് കെ.എം മാണി ചോദിച്ചു.
ഇതിനിടെ കെ.എം മാണി രാജി വെയ്ക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ ആവശ്യമുയര്‍ന്നു. ജോര്‍ജ്ജ് അനുകൂലിയായ ടി.എസ് ജോണ്‍ ആണ് രാജി ആവശ്യമുന്നയിച്ചത്. ബാര്‍ കോഴയാരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മാറി നില്‍ക്കേണ്ടതായിരുന്നു. മാണിക്ക് ഒറ്റയ്ക്ക് മാറി നില്ക്കാന് മടിയായിരുന്നെങ്കില്‍ എല്ലാവരും മാറി നില്‍ക്കണമായിരുന്നെന്നും ഉന്നതാധികാര സമിതതി ആവശ്യപ്പെട്ടു.
അതേസമയം കെ.എം മാണിയുടെയും പി.സി ജോര്‍ജിന്റെയും പ്രശ്നങ്ങള്‍ക്കിടെ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചു.
Discussion about this post