കോഴിക്കോട്:ലൗ ജിഹാദ് ആരോപണമുന്നയിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ച് ഇടത് പക്ഷ എഴുത്തുകാരും മുസ്ലിം സംഘടനാ നേതാക്കളും ഒരുമിച്ച് രംഗത്ത്.് ലൗവ് ജിഹാദ് ആരോപണം ഉന്നയിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന് സംയുക്ത പ്രസ്താവനയില്‍ സിപിഎം ബുദ്ധിജീവി കേന്ദ്രമായ കെഇഎന്‍ കുഞ്ഞുമുഹമ്മദ, ഇടതുപക്ഷ സാമൂഹ്യനിരീക്ഷകനായ ബിആര്‍പി ഭാസ്കര്‍, പി സുരേന്ദ്രന്, അടക്കമുള്ളവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ സൃഷ്ടിച്ച് മുസ്ലിം ഭീതി പരത്താന്‍ വ്യാപകമായി ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടന്നിരുന്നുവെന്നുംസ ലൗവ് ജിഹാദിന് യാതൊരു തെളിവുമില്ലെന്നും ഇവര്‍ പറയുന്നു. കേരളത്തിലെ 89 മിശ്രവിവാഹ കേസുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 11 കേസുകളില്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദിന് ഒരു തെളിവുമില്ലെന്നും അത് ആരോപണമാണെന്നും എന്‍.ഐ.എ കണ്ടെത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍. സര്‍ക്കാറും പൊലീസും ഗൗരവത്തിലെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ ആവശ്യപ്പെട്ടു. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബി.ആര്.പി. ഭാസ്കര്‍, കെ.കെ. കൊച്ച്, ഒ. അബ്ദുറഹ്മാന്, മുനവ്വറലി തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന് മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ.കെ. ബാബുരാജ്, പി. മുജീബുറഹ്മാന്‍, ഹമീദ് വാണിയമ്പലം, ടി.ടി. ശ്രീകുമാര്‍, പി.കെ. പോക്കര്, പി.കെ. ശശി, പി.കെ. പാറക്കടവ്, പി. സുരേന്ദ്രന്, ഡോ. അജയ് ശേഖര്‍, മുജീബ് റഹ്മാന് കിനാലൂര്‍, ഐ. ഗോപിനാഥ്, മൃദുല ഭവാനി, അനൂപ് വി.ആര്, സി.എല്‍. തോമസ്, മുസ്തഫ തന്‍വീര്‍, കടക്കല്‍ ജുനൈദ്, നഹാസ് മാള, ഷംസീര്‍ ഇബ്്റാഹിം, സാലിഹ് കോട്ടപ്പള്ളി, അഫീദ അഹ്മദ്, വസീം ആര്.എസ്. എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
കോഴിക്കോട് പെണ്കിട്ടിയ്ക്ക് ജ്യൂസ് നല്കി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവം ലൗവ് ജിഹാദാണെന്ന് ആരോപിച്ച് ക്രൈസ്തവ സഭയും, സംഘടനകളും രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് മലയാളിയായ ക്രൈസ്തവ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയ വിദേശത്തേക്ക് കടത്തിയ സംഭവവും ലൗവ് ജിഹാദാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ലെന്ന വാദം തിരുത്തണമെന്നാവശ്യപ്പെട്ട് തലശ്ശേരി ക്രൈസ്തവ സഭ കൗണ്‍സില്‍ രംഗത്തെത്തി. കത്തോലിക്കാ കോണ്‍ഗ്രസും സമാനമായ ആവശ്യം
ഉന്നയിച്ചു. കേരളത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം മതംമാറ്റങ്ങള്‍ എന്ന് വ്യക്തമാക്കി ന്യൂനപക്ഷ ക്ഷേമ കമ്മീഷന് കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.
കോഴിക്കോട് പോലിസ് അട്ടിമറക്കാന്‍ ശ്രമിച്ച കേസ് എന്‍ഐഎ ഇടപെട്ട് അന്വേഷണം തുടങ്ങിയതോടെയാണ് പോലിസ് ഗൗരവത്തിലെടുത്തത് എന്ന ആരോപണവും ഉയര്‍ന്നു.
Discussion about this post