തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകൾ എന്ന് പൊളിക്കണമെന്ന വിഷയത്തിൽ സുപ്രീംകോടതി വിധി ഇന്ന് ഉണ്ടാകും. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കുമെന്ന് സംസ്ഥാനം അറിയിക്കുമെന്നാണ് സൂചന. സർക്കാരിന്റെ വിശദീകരണം കേട്ടശേഷം ഫ്ളാറ്റുകൾ പൊളിക്കുന്നതിനുളള അന്തിമ തീരുമാനം കോടതി നിശ്ചയിക്കും
ഫ്ളാറ്റുകൾ എന്ന് പൊളിക്കുമെന്നത് അടക്കം പദ്ധതി കേരള സർക്കാർ ഇന്ന് സുപ്രിം കോടതിയിൽ സമർപ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടികയും കൈമാറും. നിയമലംഘകർക്കെതിരെ ഇതുവരെയെടുത്ത നടപടികൾ, ഭാവിയിൽ ലംഘനങ്ങൾ തടയാനുള്ള നിർദ്ദേശങ്ങൾ എന്നിവയും സർക്കാർ അറിയിക്കും.
അതിനിടെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള മേൽനോട്ടത്തിന് ഒൻപതംഗ സംഘത്തെ രൂപീകരിച്ചു. എൻജിനീയർമാരായ ഇവരുമായി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഇന്ന് ചർച്ച നടത്തും. ഫ്ലാറ്റ് പൊളിക്കാൻ താൽപര്യപ്പെട്ട 15 കമ്പനികളുമായുള്ള ചർച്ചയും ഇന്നു നടക്കും. അതേസമയം ഫ്ലാറ്റ് നിര്‍മാതാക്കൾക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
Discussion about this post