ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്കെതിരെ സംസാരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സഹായിച്ചത് കോൺഗ്രിന്റെ വികലമായ പ്രസ്താവനകൾ ആണെന്ന ആരോപണവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻ വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഇമ്രാൻ ഖാനെ കോൺഗ്രസ് സഹായിച്ചെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ പ്രസംഗത്തിനിടെ കോൺഗ്രസിനെ പരാമർശിച്ചിരുന്നു. ആർഎസ്എസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന സമയത്താണ് കോൺഗ്രസിനെ ഇമ്രാൻ പരാമർശിച്ചത്. ആർഎസ്എസ് ക്യാമ്പുകളിൽ തീവ്രവാദികൾക്ക് പരിശീലനം നല്കിയിരുന്നതായി മുൻ കോൺഗ്രസ് ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ എടുത്താണ് ഇമ്രാൻ ഉപയോഗിച്ചത്.
ഇത് ചൂണ്ടിക്കാട്ടിയാണ് മൻമോഹൻ സിംഗും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നുള്ള ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. രാജ്യാന്തര വേദിയിൽ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാനെ കോൺഗ്രസ് സഹായിച്ചെന്നാണ് ബിജെപിയുടെ ആരോപണം. മന്മോഹനെയും സോണിയെയും കൂടാതെ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, സുശീൽ കുമാർ ഷിൻഡെ എന്നിവരും മാപ്പ് പറയണമെന്ന് പത്ര ആവശ്യപ്പെട്ടു.
Discussion about this post