വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഉടന്‍ തന്നെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന ഭീഷണിയുമായി ഐസിസ് വീഡിയോ സന്ദേശം. ബോംബാഡ്‌മെന്റ് ഓഫ് മുസ്‌ലീംസ് ഇന്‍ സിറ്റി ഓഫ് മൊസൂള്‍ എന്ന തലകെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത് .ഭീകരസംഘടനയായ ഐസിസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്ന വീഡിയോ യുഎസില്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയാണ്.
യുറോപ്പില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തങ്ങള്‍ സംഘടിപ്പിക്കുമെന്നും യുഎസ് പൗരന്‍മാരെയും കുര്‍ദുകളേയുമായിരിക്കും കൂടതലായി കൊലപ്പെടുത്തുന്നതെന്നും ഐസിസ് ഭീകരര്‍ വീഡിയോയില്‍ പറയുന്നു.
Discussion about this post