ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്. ജമ്മുകശ്മീരിൽ മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് ആവർത്തിച്ച പ്രധാനമന്ത്രിയെയും കോൺഗ്രസ് അഭിനന്ദിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ കോൺഗ്രസ് അപലപിച്ചു.
കശ്മീർ ഇന്ത്യയുടെ അഭ്യന്തര വിഷയം ആണെന്ന സർക്കാർ നിലപാടിനും കോൺഗ്രസ് പിന്തുണയുണ്ട്. മുന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടിനും പിന്തുണ അറിയിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പാക്കിസ്ഥാൻ കളവു പറയുകയായിരുന്നെന്ന വിമർശനവും കോൺഗ്രസ് ഉന്നയിച്ചു.അമേരിക്കൻ, യു എൻ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷമാണ് കോൺഗ്രസ് വാർത്താക്കുറിപ്പിറക്കിയത്.
Discussion about this post