മരട് ഫ്ളാറ്റിലെ ഒഴിപ്പിക്കലിലും പുനരധിവാസത്തിലും സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സർക്കാർ ഏറെ ജാഗ്രത പുലർത്തണമെന്ന വിഎസ് അച്യുതാനന്ദൻ പറഞ്ഞു . സമാനമായ നിയമലംഘനങ്ങൾ സർക്കാർ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും കീഴ് വഴക്കം സൃഷ്ടിക്കുമെന്നും വിമർശിച്ചു.
മറ്റു കാരണങ്ങളാൽ പുനരധിവസിപ്പിക്കേണ്ടവരെക്കാൾ മുൻഗണനയോ സൗകര്യങ്ങളോ ഇടതു സർക്കാർ ഫ്ളാറ്റുടമകൾക്ക് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വിഎസ് പറഞ്ഞു. എന്നാൽ ഫ്ളാറ്റിൽ നിന്ന് ഒഴിഞ്ഞു പോകുന്നവർക്ക് പുനരധിവാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post