ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷയില്‍ ഇളവില്ല. വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ചുള്ള ആന്റണി നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് വാദം കേട്ടതിനു ശേഷം മാത്രമേ വധശിക്ഷ വിധിക്കാവൂയെന്ന നിയമത്തിന്റെ ആനുകൂല്യത്തിലാണ് ആന്റണിയുടെ ശിക്ഷ നീണ്ടുപോയത്. രണ്ടു പേരടങ്ങിയ ഡിവിഷന് ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതി ഒരിക്കല്‍ ദയാഹരജി തള്ളിയ കേസില്‍ വീണ്ടും ദയാഹരജി സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്.
ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ആന്റണിയെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലുവ മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന്,ഭാര്യ മേരി, മക്കളായ ദിവ്യ,ജെസ്മോന്, അഗസ്റ്റിന്റെ മാതാവ് ക്ലാര,സഹോദരി കൊച്ചുറാണി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
Discussion about this post