ബംഗലൂരു: ബംഗലൂരു മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. ബിജെപി നേതാവ് എം ഗൗതം കുമാറാണ് ബൃഹത് ബംഗലൂരു മഹനഗരപാലിക തിരഞ്ഞെടുപ്പിൽ വമ്പിച്ച ജയം നേടിയത്. ബംഗലൂരുവിലെ 54ആമത് മേയറായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
തൊട്ടടുത്ത എതിരാളിയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായ ആർ എസ് സത്യനാരായണയെ 17 വോട്ടുകൾക്കാണ് ഗൗതം കുമാർ പരാജയപ്പെടുത്തിയത്. ഗൗതം കുമാറിന് 129 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് 112 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ബംഗലൂരു മേയർ സ്ഥാനത്തേക്കുള്ള ബിജെപിയുടെ മികച്ച വിജയമാണ് ഇത്. ഇതോടെ കോൺഗ്രസ്സ് നേതാവ് ഗംഗാംബിക മല്ലികാർജ്ജുന്‍ മേയർ സ്ഥാനം ഒഴിയേണ്ടി വരും.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണ്ണാടകയിൽ പ്രതിപക്ഷത്തിന് ശക്തമായ തിരിച്ചടിയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനങ്ങളിലൂടെ ബിജെപി നൽകി കൊണ്ടിരിക്കുന്നത്.
Discussion about this post