ഡല്‍ഹി:ഇന്ന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം. ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.
”സ്നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് ഞങ്ങള്‍ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നല്കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും ,പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
Discussion about this post