ഹൈദരാബാദില്‍ മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്.സുരേഷാണു മരിച്ചത്. ഹൈദരാബദ് അമീര്‍ പേട്ടിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റില്‍ സുരേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് സുരേഷിന്റെ താമസം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുണ്ടെന്നും പൊലീസ് അറിയിച്ചു.
Discussion about this post