ലഖ്ലൗ്; കാശി വിശ്വനാഥക്ഷേത്രത്തിന്റെ നവീകരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 318 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. ക്ഷേത്രത്തിന്റെ വിപുലീകരണവും സൗന്ദര്യവത്കരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത. യുപി മന്ത്രിസഭ പദ്ധതിയ്ക്ക് അംഗീകാരം നല്കി. 2021 ഓടെ കാശി വിശ്വനാഥക്ഷേത്രത്തിന്റെ ഇടനാഴി തയ്യാറാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കാശി വിശ്വനാഥ് പദ്ധതിക്കായി ഒന്നാം ഘട്ടത്തില്‍ 201718ല്‍ 40 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 318 കോടി രൂപയ്ക്ക് ആണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. 2021 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി വികസനരംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. ഇന്ത്യയിലെ ആത്മീയ കേന്ദ്രമായ കാശിയും, വിശ്വനാഥ ക്ഷേത്രവും അതിന്റെ പ്രൗഡി വീണ്ടെടുക്കുന്നതോടെ വാരണാസി ലോകത്ത് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തപ്പെടും.
Discussion about this post