കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മേളകള്‍ രാജ്യത്തെ 250 ജില്ലകളില്‍ ഇന്ന് മുതല്‍ നടക്കും. .ഇന്നുമുതല്‍ നാല് ദിവസമാണ് മേള നടക്കുന്നത്.വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എംഎസ്എംഇ), വിദ്യാഭ്യാസം എന്നീ വായ്പകള്‍ തല്‍സമയം നല്‍കുന്നതാണ് ഈ വായ്പാ മേളയുടെ രീതി.പൊതുമേഖല ബാങ്കുകളാണ് വായ്പ മേളകള്‍ സംഘടിപ്പിക്കുന്നത്.
ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം നല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയുളള ജില്ലകളിലാണ് മേള നടത്തുക. വായ്പ മേളയുടെ രണ്ടാം ഘട്ടം ഈ മാസം 21 ന് ആരംഭിക്കും.
150 ജില്ലകളാണ് ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വിപണിയ്ക്ക് ഇതുവഴി വലിയ ഉത്തേജനം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post