ഡല്‍ഹി: തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ശക്തിയേറിയ ക്രയോജനിക് എഞ്ചിന് ശാസ്ത്രജ്ഞര്‍ വിജയകരമായി പരീക്ഷിച്ചു. മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്.ഒ പ്രൊപ്പല്ഷണ് കോംപ്ലക്സില്‍ വച്ച് കഴിഞ്# ദിവസങ്ങളിലാണ് പരീക്ഷണം നടന്നത്. ഒരുകാലത്ത് അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റഷ്യ ഇന്ത്യക്ക് കൈമാറാന്‍ തയാറാകാതിരുന്ന സാങ്കേതികവിദ്യയാണ് ക്രയോജനിക് .
800 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന ഹോട്ട് ടെസ്റ്റാണ് വിജയകരമായ നടത്തിയത്. ക്രയോജനിക് എഞ്ചിന് ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഐ.എസ്.ആറോയുടെ നിര്‍ണായക നാഴികക്കല്ലാണ് ഇതോടെ പിന്നിടുന്നത്. മുമ്പ് രണ്ട് തവണയായി ഭാരംകുറച്ചുള്ള പരീക്ഷണം നടത്തി വിജയിച്ചിരുന്നു. 12.5 ടണ്‍ പ്രൊപ്പലന്റ് ലോഡിന്റെ പരീക്ഷണമാണ് കഴിഞ്ഞ വര്‍ഷം ജനവരി അഞ്ചിന് നടന്നതെങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയത് 25 ടണ്‍ പ്രൊപ്പലന്റ് ലോഡിന്റേതാണ്. ക്രയോജനിക് എഞ്ചിന് പരീക്ഷണഘട്ടത്തിലെ പത്താമത്തെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഭാരക്കൂടുതലുള്ള ഉപഗ്രഹവുമായി കുതിച്ച് പാഞ്ഞ് ലക്ഷ്യസ്ഥാനത്ത് റോക്കറ്റ് എത്താന്‍ വേണ്ട സമയത്തെക്കാള്‍ 25 ശതമാനം അധികം നേരം എഞ്ചിന് പ്രവര്‍ത്തിച്ചു. ഐ.എസ്.ആര്.ഒ.യുടെ പുതിയ തലമുറ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി എം.കെമൂന്ന് വിക്ഷേപിക്കാന്‍ ക്രയോജനിക് സി25 എഞ്ചിനാകും ഇനി ഉപയോഗിക്കുക. ഇപ്പോള്‍ കൊണ്ടുപോകുന്നതിന്റെ പതിന് മടങ്ങ് ഭാരമുള്ള ഉപഹ്രങ്ങള് വരെ കൊണ്ടുപോകാനാകും.
സ്വന്തം ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ചാന്ദ്രയാന്‍ 2 ദൗത്യവും ഇന്ത്യ നടത്തുക.
Discussion about this post