നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതേ തുടർന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യ തലസ്ഥാനത്തേക്ക് നാല് ജെയ്ഷ ഇ മുഹമ്മദ് തീവ്രവാദികൾ പ്രവേശിച്ചതിനെ തുടർന്ന് ജയ്സൽമർ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വിമാനത്താവളത്തിന് സുരക്ഷ ഏർപ്പെടുത്തി.
സുരക്ഷ സേന അതീവ ജാഗ്രതയിലാണ്. വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചതായി എയർപോർട്ട് ഡയറക്ടർ ബി.എസ് മീന പറഞ്ഞു. കർശന സുരക്ഷ പരിശോധനകളും നടത്തുന്നുണ്ട്. ജയ്പൂർ വിമാനത്താവളത്തിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post