കൊച്ചി: എറണാകുളം നോര്‍ത്തില്‍ സെക്കന്റ്ഹാന്റ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന പതിനഞ്ചോളം കടകള്‍ക്ക് തീപിടിച്ചു. നോര്‍ത്ത് പരവാറ റോഡില്‍ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കടകള്‍ക്കാണ് തീപിടിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോയായിരുന്നു സംഭവം. കടകളില്‍ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തീപിടുത്തത്തില്‍ ഉണ്ടായിരിക്കുന്നത്.തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
അഗ്‌നിശമന സേനയുടെ ഏഴ് വാഹനങ്ങള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണു തീയണച്ചത്. നേരത്തെ നോര്‍ത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കടകള്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് പാരമാറ റോഡിലേക്കു മാറ്റുകയായിരുന്നു.
Discussion about this post