തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റംചുമത്തി കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നു.രണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ (രാജ്യദ്രോഹം) വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നതെന്ന വസ്തുത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നില്ല. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കി കോടതിയ്ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. കോമണ്സെന്സില്ലാത്തതാണ് കോടതി നടപടിയെന്നാണ് അടൂരിന്റെ വിമര്‍ശനം
അടൂര്‍ ഗോപാലകൃഷ്ണന്, രാമചന്ദ്ര ഗുഹ, മണിരത്നം തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബിഹാറില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കേസെടുത്തത്. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്നകയാണെന്ന് സാംസ്കാരിക നായകര്‍ കത്തിലൂടെ വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹം, മതപരമായ ഭിന്നതയുണ്ടാക്കല്‍, വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post