പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി ശ്രമം തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2230 താല്‍ക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇന്നലെ 751 സർവ്വീസുകളാണ് മുടങ്ങിയത്.
അതിനിടെ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.
Discussion about this post