പട്ന: ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പേരില്‍ ഭിന്നത ഉണ്ടാക്കാനും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമിച്ചുവെന്ന കേസില്‍ മലയാളി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് രണ്ടാം പ്രതി. അപര്‍ണ സെനാണ് ഒന്നാം പ്രതി. നടി രേവതി അഞ്ചാം പ്രതിയാണ്. അതേസമയം ചരിത്രകാരന് രാമചന്ദ്ര ഗുഹ ഒന്‍പതാം പ്രതിയുമാണ്.
ജയ്ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്ക്കുമെതിരായ് ആക്രമണം നടത്തുന്നുവെന്ന ആരോപണത്തെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 49 സാംസ്കാരിക പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് തുറന്നകത്തയച്ചത്. ഇതുവഴി അവര്‍ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയത്. കോടതി ഉത്തരവുപ്രകാരം മുസഫര്‍പുര്‍ പൊലീസാണ് കേസെടുത്തത്. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കോടതി ഉത്തരവ് പ്രകാരം എടുത്ത കേസ് കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ഇടതുപക്ഷ സാംസ്ക്കാരിക നായകര്‍ രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ രാജ്യത്ത് കാലങ്ങളായി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കാറുണ്ട്. ഇപ്പോള്‍ കൊല്ലപ്പെട്ട ന്യൂനപക്ഷങ്ങളുടെ കണക്കെടുത്ത് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചിലരെന്നാണ് ആക്ഷേപം.
ജയ്ശ്രിറാം വിളി പോര് വിളിയായെന്ന പ്രചരണം വഴി ഹിന്ദുമതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post