അരൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ ‘പൂതന’ എന്ന് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതുള്പ്പടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. അരൂര്‍ നിയോജകമണ്ഡലം ഉപവരണാധികാരിക്ക് മുന്നിലാണ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഉപവസിക്കുന്നത്.
സുധാകരന്റെ പ്രസ്താവന അതീവ നിന്ദ്യവും നീചവുമാണെന്നും സ്ത്രീകളെ അപമാനിക്കുന്നതില്‍ പ്രതിഷേധവും ദുഃഖവും ഉണ്ടെന്നും ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.
കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്നായിരുന്നു ഒരു കുടുംബയോഗത്തില്‍ ഇന്നലെ ജി സുധാകരന് പ്രസംഗിച്ചത്.
Discussion about this post