കണ്ണൂരില്‍ വിമാനമിറങ്ങാന്‍ കാത്തിരിക്കേണ്ടത് അഞ്ച്് മാസത്തോളം മാത്രം ഡിസംബര്‍ 31ന് പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം ഇറങ്ങും. അടുത്ത വര്‍ഷം മെയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചതോടെ മലബാര്‍ മേഖലയിലെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ ആഹ്ലാദത്തിലാണ്.
വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ പുരോഗമിക്കുന്നുണ്ട്. റണ്‍വേ നിര്‍മ്മാണത്തിന്റെ 57% പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ 38% നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. വിമാനത്താവളത്തിന്റെ സി.എന്‍.എസ്./എ.ടി.എം. സര്‍വ്വീസ് നല്‍കുതിന് എയര്‍പോര്‍ട്ട അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവള നിര്‍മ്മാണത്തിനുള്ള എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. കിറ്റ്കോ ലിമിറ്റഡിനെ വിമാനത്താവളത്തിന്റെ ഐറ്റം റേറ്റ് കോട്രാക്ട് പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റും എഞ്ചിനീയര്‍ ഇന്‍ ചാര്‍ജുമായി നിയമിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനും കാനറാ ബാങ്കിനും 10 കോടി രൂപ വീതവും വ്യവസായി എം. എ. യൂസഫലിക്ക് 25 കോടി രൂപയുടെയും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് 170 കോടി രൂപയുടെയും ഓഹരി നിക്ഷേപമുണ്ട്. 46.80 കോടി രൂപയുടെ അധിക നിക്ഷേപം നടത്താമെന്ന് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് സമ്മതിച്ചിട്ടുണ്ടെന്നും പദ്ധതിക്കാവശ്യമായ 892 കോടി രൂപയുടെ വായ്പയ്ക്കായി കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവരടങ്ങിയ കസോര്ഷ്യവുമായി ധാരണയിലെത്തിയതായും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ 100 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തുതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതില്‍ 50 കോടി രൂപ ലഭിച്ചു. ബാക്കി തുക ഉടന്‍ ലഭിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിലെ ഫ്യൂവല്‍ ഫാം ബിസിനസ് നടത്തുന്നതിന് വേണ്ടി കിയാലും ബി.പി.സി.എല്ലും ചേര്‍ന്ന് ബി.പി.സി.എല്‍ കിയാല്‍ ഫ്യൂവല്‍ ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 753 ഏക്കര്‍ ഭൂമിയില്‍ ഇതുവരെ 612 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിനായുള്ള സര്‍വ്വേ നടപടികള്‍ക്ക് ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 131 ഏക്കര്‍ ഡിനോവ ഭൂമിയും റണ്‍വേയുടെ നീളം 3400 മീറ്ററാക്കി വര്‍ദ്ധിപ്പിക്കാനുള്ള 100 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കുതിന് കിന്‍ഫ്രയെ ചുമതലപ്പെടുത്തിയതായും മന്ത്രി കെ ബാബു അറിയിച്ചു.
Discussion about this post