ഓപ്പണറായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഹിറ്റ്മാന്റെ കുതിപ്പ്. ആദ്യ ഇന്നിങ്സിലെ മിന്നുന്ന സെഞ്ചുറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ചുറിയും പിന്നിട്ട് കുതിക്കുകയാണ് രോഹിത് ശര്‍മ്മ
ഇന്ത്യന്‍ മണ്ണിലെ തുടര്‍ച്ചയായി ഏഴാം തവണയാണ് രോഹിത് 50 പിന്നിടുന്നത്. ഇതോടെ ഇന്ത്യന്‍ മണ്ണിലെ തുടര്‍ച്ചയായ ഏഴ് ഇന്നിങ്സുകളില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ആറു തവണ വീതം ഈ നേട്ടം പിന്നിട്ട രാഹുല്‍ ദ്രാവിഡ്, ആന്‍ഡി ഫ്ളവര്‍, എവര്ട്ടന് വീക്സ് എന്നിവരുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.
ഇതോടൊപ്പം ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ ആറു സിക്സുകള്‍ നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ ഇതുവരെ നാലു തവണ പന്ത് അതിര്‍ത്തി കടത്തിയിട്ടുണ്ട്. 25 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. മുന്‍ ഇന്ത്യന്‍ താരം നവ്ജോത് സിങ് സിദ്ദുവിന്റെ എട്ട് സിക്സറുകളെന്ന റെക്കോഡാണ് രോഹിത് മറികടന്നത്. 1994-ല്‍ ശ്രീലങ്കയ്ക്കെതിരേ ലഖ്നൗവിലായിരുന്നു സിദ്ദുവിന്റെ നേട്ടം.
Discussion about this post