സദാചാരവിരുദ്ധപ്രവർത്തനത്തെ തുടർന്ന് സിപിഎം. നീലേശ്വരം പേരോൽ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
പേരോൽ ലോക്കൽ കമ്മിറ്റിയുടെ അടിയന്തരയോഗമാണ് നടപടിക്ക് ശുപാർശചെയ്തത്. തുടർന്ന് ചാത്തമത്തെ മൂന്ന് ബ്രാഞ്ച് കമ്മിറ്റികളുടെയും യോഗം വിളിച്ചുചേർത്ത് നടപടി പ്രഖ്യാപിച്ചു. യോഗംചേരുന്നതിനുമുൻപ് ആരോപണവിധേയനായ ആൾ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗം മുഖാന്തരം ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായും സൂചനയുണ്ട്. ഇയാൾക്കെതിരേ നേരത്തേയും സമാനമായ വിഷയമുയർന്നപ്പോൾ താക്കീത് നൽകി ഒതുക്കുകയായിരുന്നു.
Discussion about this post