ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് മൂന്ന് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. മനു അശോകന് സംവിധാനം ചെയ്ത ഉയരെ, ടി.കെ രാജീവ് കുമാറിന്റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍.ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ മത്സരിക്കുക. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം.
26 സിനിമകളാണ് പനോരമയിൽ ഉൾപ്പെട്ടത്. പണിയ ഭാഷയിൽ മനോജ് കാന സംവിധാനം ചെയ്ത സിനിമയായ കെഞ്ചിറയും ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ചലച്ചിത്രേതര വിഭാഗത്തിൽ മലയാളത്തിലെ രണ്ട് ഹ്രസ്വചിത്രങ്ങളും പനോരമയിലെത്തി. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്, ഗല്ലി ബോയ്, എഫ് 2, സൂപ്പർ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ.
Discussion about this post