തറ തുടച്ചില്ലെന്ന കാരണത്താല്‍ അധ്യാപകൻ രണ്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീപക്കിനാണ് ക്രൂര മര്‍ദ്ദനമേറ്റത്.അയോധ്യ ജില്ലയിലെ പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്കൂളിലാണ് സംഭവം.
ദീപക്കിനെ അധ്യാപകന് തറ തുടയ്ക്കാൻ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മര്‍ദനത്തിന് ശേഷവും അധ്യാപകന് അടങ്ങിയില്ല, വിദ്യാർത്ഥിയെ ബെഞ്ചിലേക്ക് തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു.
ഇതേത്തുടര്‍ന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പത്രംഗ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post