സാംസംഗ് ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് ലീ ജെ യോങിന്റെ ഇന്ത്യ സന്ദര്‍ശനം പുരോഗമിക്കുന്നു. ഈ ആഴ്ചതന്നെ ലീ ജെ യോങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയെയും സന്ദര്‍ശിച്ചേക്കും. ഇന്ത്യയില്‍ 5ജി അടക്കമുള്ള വന്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്യുമെന്ന് യോണ്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആറുമാസങ്ങള്‍ക്ക് ശേഷമുള്ള സാംസംഗ് വൈസ് ചെയര്‍മാന്റെ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യയില്‍ 5ജി നെറ്റ്വര്ക്കിന് തുടക്കമിടുന്നതിന് മുന്നോടിയായുളള പദ്ധതി രൂപീകരണമാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വലിയ നിക്ഷേപ പദ്ധതികളും കമ്പനിയുടെ ആലോചനയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ ഫാക്ടറികളിലൊന്ന് നോയിഡയില്‍ സാംസംഗ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്നാണ് 35 ഏക്കറുള്ള സാംസംഗ് ഇലക്ട്രോണിക് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തത്
Discussion about this post